• Home
Visit My blog പഞ്ചാരക്കുട്ടന്റെ തല്ല്കൊള്ളിത്തരങ്ങള്‍
കാപ്പിക്കുരു ഇന്ധനമാക്കിയ കാര്‍ എങ്ങനെ ഉണ്ട് ഈ ഐഡിയ.ഈ കാര്‍ ഓര്‍ഗാനിക് വേസ്റ്റ് ഉപയോഗിച്ച് ഓടിക്കുന്ന വാഹനങ്ങളില്‍ ഏറ്റവും വേഗത്തില്‍ ഓടുന്ന വാഹനമെന്ന റെക്കോര്‍ഡ്‌ ആണ് സ്വന്തമാക്കിയത്. ബ്രിട്ടീഷ് എന്‍ജിനിയര്‍മാരാണ്ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.പെട്രോള്‍, ഡീസല്‍ തുടങ്ങിയവയ്ക്ക് ബദലായി ബയോ വേസ്റ്റ്  ഉപയോഗിച്ച് വണ്ടി ഓടിക്കാന്‍ തുടങ്ങിയാല്‍ .ഹോ രക്ഷപെട്ടൂ.



അപ്പോള്‍ അടിക്കടി വില കൂട്ടിക്കൊണ്ടിരിക്കുന്ന നമ്മുടെ ഓയില്‍ കമ്പനികള്‍ എന്ത് ചെയ്യും.
ഷെവര്‍ലെയുടെ ചെറുകാര്‍ ബീറ്റ് കേരളത്തിലെ വിപണിയിലുമെത്തി.
കാഴ്ചയില്‍ ഒരു സെക്സി പെണ്ണിനെ ഓര്‍മിപ്പിക്കുന്ന മോഡല്‍ സംശയം ഉണ്ടെങ്കില്‍ തമന്നയെ ഒന്നും മനസ്സില്‍ ഓര്‍ത്തു ബീറ്റിലേക്ക് ഒന്ന് നോക്ക്.
തരക്കേടില്ലാത്ത രൂപകല്‍പ്പനയിലും പ്രകടനത്തിലും സുരക്ഷയിലും വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന ബീറ്റ് ഒരുമാതിരി അടിപൊളി സ്റ്റൈല്‍ ഇഷ്ടപ്പെടുന്നവര്‍ക്കു പറ്റിയ മോഡല്‍ ആണ്.
ഇന്ത്യയിലും പുറത്തും നടത്തിയ 10 ലക്ഷം കിലോമീറ്റര്‍ ടെസ്റ്റ്‌ ഡ്രൈവുകളും വിജയിച്ചാണു ബീറ്റ് നിരത്തിലെത്തുന്നതെന്നു ഷെവര്‍ലെ വൈസ് പ്രസിഡന്‍റ് പി. ബാലേന്ദ്രന്‍ പറഞ്ഞു.
മൂന്നു മോഡലുകള്‍ ഇപ്പോള്‍ ലഭ്യമാണ്

  • 1.2 പിഎസ് (3.35 ലക്ഷം)
  • 1.2 എല്‍എസ് (3.55 ലക്ഷം)
  • 1.2 എല്‍ടി (3.95 ലക്ഷം) 
എല്‍ടി ഓപ്ഷന്‍ പായ്ക്കും ഉണ്ട് അതില്‍  എബിഎസ്, അലോയ് വീല്‍, ഡ്യൂവല്‍ എയര്‍ ബാഗ്, ലോഡ് ലിമിറ്ററുള്ള സീറ്റ് ബെല്‍റ്റ് എന്നിവയും ലഭ്യം. എല്‍ടി ഓപ്ഷന്‍ പായ്ക്ക് കാറിന് 4.35 ലക്ഷം രൂപ.
പിന്നെ എല്ലാ ഷെവര്‍ലെ കാറുകള്‍ക്കും ഉള്ളത് പോലെ മൂന്നു വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വാറന്‍റി.
മിനി കാറുകളുടെ രൂപകല്‍പ്പനയില്‍ പുതിയ ട്രെന്‍ഡിനു ബീറ്റ് വഴിതുറക്കുമെന്നു ഷെവര്‍ലെയുടെ പ്രതീക്ഷ . അഞ്ചുപേര്‍ക്കു സൗകര്യപ്രദമായി ഇരിക്കാവുന്നത്ര വിശാലമാണ് ഉള്‍വശം. ഏഴുനിറങ്ങളില്‍ ലഭിക്കും.
ഇക്കൊല്ലം അവസാനത്തോടെ ബീറ്റിന്‍റെ ഡീസല്‍ മോഡലും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ

ബി എം ഡബ്ല്യുവിന്റെ ഇരുപത്തഞ്ച് ലക്ഷത്തിന്റെ X1 ഡിസംബര്‍ ഇരുപത്തി മൂന്നിന് ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങുന്നു.അങ്ങനെ നമ്മുക്കും ബി എം ഡബ്ല്യുവില്‍ കറങ്ങി നടക്കാം.പക്ഷെ ഇനി ഇരുപത്തഞ്ച് ലക്ഷം എവിടെ നിന്ന് ഉണ്ടാക്കും. അവരുടെ പുതിയ SUV യാണ് X1 .എന്നാലും എന്റെ ബി എം ഡബ്ല്യു എന്തിനാ ഇത്ര ചീപ്പ് ആകുന്നത്.


ലോഞ്ചിംഗ് പരിപാടി ഡിസംബര്‍ ഇരുപത്തി മൂന്നിന് ഉച്ച കഴിഞ്ഞു ഡല്‍ഹിയില്‍ Deutsche Motoren വച്ചാണ് നടക്കുന്നത്.ഡീസ്സല്‍ 2 .൦ ലിറ്റര്‍ ആണ് നമ്മുക്ക് കിട്ടാന്‍ പോകുന്നത്.
ഇപ്പോള്‍ അത്യാവശ്യം എല്ലാവര്‍ക്കും ഒരു കാര്യം മനസിലായി കാണുമായിരിക്കും. സ്വന്തം ആയിട്ട് എന്തെങ്ങിലും ഉണ്ടെങ്കില്‍ കൊള്ളാംഅല്ലെങ്ങില്‍ ഗോപി വരക്കും എന്ന്.അമേരിക്കയുടെ പുതിയ തമാശ ഇറാനിലേക്ക് ഉള്ള ടൊയോട്ട കയറ്റുമതി തടയുന്നു.
ഇറാനിലേക്കുള്ള വാഹന കയറ്റുമതി ടയോട്ട അവസാനിപ്പിച്ചു. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ കയറ്റുമതി അവസാനിപ്പച്ചതെന്നാണ്‌ സൂചന. ഇറാന്റെ ആണവ പരിപാടികളില്‍ പ്രതിക്ഷേധിച്ചാണ്‌ ഇത്‌.
കാറുകള്‍ കൂട്ടത്തോടെ തിരിച്ചുവിളിക്കേണ്ടിവരുന്ന ഇപ്പോഴത്തെ സാഹചരയത്തില്‍ അമേരിക്കയെ പിണക്കാന്‍ ടയോട്ട ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ ആവശ്യപ്രകാരം ഇറാനെ കൈയൊഴിയുകയാണ്‌ ടയോട്ടചെയ്യുന്നത്‌. ജപ്പാനിലെ മറ്റ്‌ വാഹന നിര്‍മാണ കമ്പനികളും വരും ദിവസങ്ങളില്‍ ടയോട്ടയുടെ പാത പിന്തുടരുമെന്നാണ്‌ കരുതപ്പെടുന്നത്‌.
സ്വന്തം ആയിട്ട് ഒരു പാണ്ടി ലോറി എങ്കിലും വികസിപ്പിച്ചില്ലെങ്ങില്‍ മറ്റു രാജ്യങ്ങളുടെ ഗതിയും ഇത് തന്നെ ആയിരിക്കും.
ദൈവമേ നമ്മുക്ക് ഒരു ടാറ്റാ എങ്ങിലുമുണ്ട് അവര്‍ക്കോ ???????????????
  • Recent Posts
  • Comments

Weekly video

Total Pageviews

About Me

My photo
പഞ്ചാരകുട്ടന്‍ -malarvadiclub
എല്ലാരും പറയുന്നു കയ്യിലിരുപ്പു ശരി അല്ലെന്ന്.ഓ ....പിന്നെ ഞാന്‍ എന്നെ കുറിച്ച് എന്നാ കോപ്പ് പറയാനാ.....
View my complete profile

Followers

ബ്ലോഗ്കുറ്റ് ജാലകം
2010 � Simplexauto � Posts � Comments
Designed by SimplexDesign � Powered by Gaming Aficionado
This template is brought to you by : allblogtools.com | Blogger Templates